ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു കുരുക്ക് മുറുകുന്നു. കേജ്‌രിവാളിന്റെ ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതികളില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ നിര്‍ദേശം.
40,000 സ്‌ക്വയര്‍ഫീറ്റില്‍ 8 ഏക്കറിലായി നിര്‍മിച്ച വസതി ആഡംബര വസ്തുക്കള്‍ ഉപയോഗിച്ച് നവീകരിച്ചതിലാണ് അന്വേഷണം നടക്കുക. ഡല്‍ഹി പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദര്‍ ഗുപ്ത അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.
അതേസമയം മന്ത്രിസഭാ രൂപീകരണം കഴിഞ്ഞാല്‍ ഉടന്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ ആഞ്ഞടിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്. മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തന്നെ ആയുഷ്മാന്‍ ഭാരത് പദ്ധതി ഡല്‍ഹിയില്‍ നടപ്പാക്കാനുള്ള തയാറെടുപ്പുകള്‍ വേണമെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
മൊഹല്ല ക്ലിനിക് ഉള്‍പ്പെടെ ആരോഗ്യ മേഖലയില്‍ എഎപിക്കെതിരായ അഴിമതി ആരോപണങ്ങളില്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കാനും നീക്കമുണ്ട്. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ആനൂകൂല്യങ്ങള്‍ ഡല്‍ഹിയില്‍ 70 വയസ്സിനു മുകളിലുള്ളവര്‍ക്കു കൂടി ലഭ്യമാക്കും. 51 ലക്ഷം പേര്‍ക്ക് ആയുഷ്മാന്‍ കാര്‍ഡും നല്‍കും.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply