
കോഴിക്കോട്: വിർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനിൽ നിന്നും പണം തട്ടി. കോഴിക്കോട് സ്വദേശിയായ 83 കാരന് 8.80ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാണ് പണം തട്ടിയത്. മുംബൈയിൽ മുൻപ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്ത, എലത്തൂരിൽ താമസിക്കുന്ന വയോധികനിൽ നിന്നാണ് പണം തട്ടിയത്. മുംബൈയിൽ ജോലി ചെയ്ത സമയത്ത് മനുഷ്യക്കടത്ത് നടത്തിയെന്ന് പറഞ്ഞായിരുന്നു ഫോണിൽ ബന്ധപ്പെട്ടത്. കേസിന്റെ ആവശ്യത്തിന് ബാങ്ക് രേഖകൾ അയച്ചു നൽകാനും ആവശ്യപ്പെട്ടു. ബാങ്ക് രേഖകൾ കൈക്കലാക്കിയ സംഘം പണം അപഹരിക്കുകയായിരുന്നു. തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് എലത്തൂർ പൊലീസ് പറയുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.