
തൃശൂര്‍: വരവൂര്‍ തളി നടുവട്ടത്ത് പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്ന സ്വകാര്യ മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തം. അതിനിടെ പ്ലാന്റിലേക്ക് അറവ് അവശിഷ്ടങ്ങളുമായിയെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. നടുവട്ടം പാറപ്പുറത്ത് ജനവാസ മേഖലയിലെ പ്ലാന്റിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നുവരുന്നത്.
പ്ലാന്റ് ജനവാസമേഖലയില്‍ ആയതിനാല്‍ പ്രദേശത്തെ വെള്ളവും വായുവും മലിനമാകും എന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. ഇതിനിടെയാണ് ഇന്നലെ രാത്രിയില്‍ അറവ് മാലിന്യങ്ങളുമായി വാഹനമെത്തിയത്. ഇതോടെ നാട്ടുകാര്‍ വാഹനം തടഞ്ഞു. അതിനിടെ വാഹനത്തിലുണ്ടായിരുന്നവര്‍ പ്രദേശവാസിയായ ശരത്തിനെ ആക്രമിച്ചതായും പരാതി ഉയര്‍ന്നു . ശരത് മുളങ്കുന്നത്ത് ക്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സത്തേടി.സമര സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇന്ന് രാവിലേയും പ്രതിഷേധം തുടര്‍ന്നു. സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുനിത, വൈസ് പ്രസിഡന്റ് കെ.കെ.ബാബു എന്നിവര്‍ക്കെതിരേയും നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.
പഞ്ചായത്ത് ഭരണ സമിതി മാലിന്യ പ്ലാന്റിന് അനുകൂലമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പഞ്ചായത്തിന്റെ അനുമതിയോടെയാണ് മാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രതപക്ഷ അംഗം എം.വീരചന്ദ്രന്‍ ആരോപിച്ചു. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്നും പഞ്ചായത്ത് മാലിന്യ പ്ലാന്റിനെതിരെയാണ് നിലകൊള്ളുന്നതെന്നും പ്രസിഡന്റ് പി.പി.സുനിത പറഞ്ഞു. പ്ലാന്റ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമ വിരുദ്ധമായാണ് നിലകൊള്ളുന്നതെന്നും ഇതിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഒടുവില്‍ സ്ഥലത്തെത്തിയ എരുമപ്പെട്ടി പോലീസും ജനകീയ സമിതി ഭാരവാഹികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ നിയമ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് തടഞ്ഞ മാലിന്യം വണ്ടി നാട്ടുകാര്‍ വിട്ടയച്ചത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.