കൊച്ചി: വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായത്, ഇത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ലോണുകള്‍ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമെന്ന് കേന്ദ്രം കോടതില്‍ മറുപടി നല്‍കി. 

കൊവിഡിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് താൽക്കാലികമായിരുന്നു, എന്നാൽ വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് സംഭവിച്ചത് അങ്ങനെയല്ലെന്ന് കോടതി പറഞ്ഞു. വയനാട് ദുരിതബാധിതരുടെ ജീവനോപാധി തന്നെയാണ് ഇല്ലാതായത്, അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ബാങ്കുകൾ മറ്റുള്ളവരുടെ പണം ഉപയോഗിച്ചാണ് ബിസിനസ് ചെയ്യുന്നതെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വായ്പ എഴുതിത്തള്ളുന്നത്  പരിഗണിക്കാമെന്നും കേന്ദ്ര സർക്കാര്‍ കോടതിയെ അറിയിച്ചു. ഹർജി ഇനി വേനലവധിക്ക് ശേഷം പരിഗണിക്കും. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. 


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply