ഡീഷയില്‍ നടന്നൊരു കല്യാണമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വിവാഹവേദയിലേക്ക് ഒരു സ്ത്രീ പോലീസുമായി എത്തുകയും വിവാഹവാഗ്ദാനം നല്‍കി വരന്‍ വഞ്ചിച്ചതായി അവകാശപ്പെടുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഞായറാഴ്ച രാത്രി ഭുവനേശ്വര്‍ ധൗളി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കല്യാണ മണ്ഡപത്തിലാണ് സംഘര്‍ഷ അവസ്ഥ

ഇതേ യുവാവുമായി യുവതി വിവാഹനിശ്ചയം (പ്രാദേശികമായി ‘നിര്‍ബന്ധ’ എന്നറിയപ്പെടുന്നു) നടത്തിയിരുന്നു. എന്നാല്‍, യുവതിയുടെ അറിവില്ലാതെ ഇയാള്‍ മറ്റൊരാളെ വിവാഹം കഴിക്കുകയായിരുന്നു.

പോലീസിന്റെ അകമ്പടിയോടെ ഇവർ ആഘോഷങ്ങള്‍ക്കിടയില്‍ വേദിയിലെത്തുകയായിരുന്നു. വരന്‍ തന്നെ മാനസികമായി ചൂഷണം ചെയ്തുവെന്നും വഞ്ചിച്ചുവെന്നും യുവതി ഉറക്കെ പറഞ്ഞു. അയാള്‍ യുവതിയില്‍ നിന്ന് 5 ലക്ഷം രൂപ കൈപ്പറ്റിയെന്നും അവര്‍ ആരോപിച്ചു.വരനെ വേദിയില്‍ നിന്ന് മാറ്റി ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ആളുകള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ യുവതി വരനെ അടിക്കുകയും ചെയ്യുന്നത് വൈറലായ വീഡിയോയില്‍ കാണാം.

പോലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിക്കുകയും സ്ത്രീയുടെ വാദങ്ങള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസ ലംഘനം, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ഈ കേസ് വരുമോ എന്ന് അവര്‍ പരിശോധിക്കുന്നുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply