പല രസകരമായ സംഭവങ്ങളും പ്രചരിക്കുന്ന സ്ഥലമാണ് സോഷ്യൽ മീഡിയ. കേൾക്കുമ്പോൾ ഒരേസമയം അമ്പരപ്പും അതേസമയം ചിരിയും വരുന്ന പല സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു കല്ല്യാണം മുടങ്ങിയ കഥയാണ് ഇത്. 

പല പല കാരണങ്ങൾ കൊണ്ടും നിശ്ചയിച്ചുറപ്പിച്ച വിവാഹം അവസാന നിമിഷം മുടങ്ങി പോവുന്ന അനേകം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇത് കേൾക്കുമ്പോൾ ശരിക്കും നമ്മൾ അമ്പരന്നു പോകും. ഇങ്ങനെയൊക്കെ വിവാഹം മുടങ്ങുമോ എന്ന് ചോദിക്കാനും തോന്നും. 

ഈ പോസ്റ്റിൽ പറയുന്നത്, വിവാഹച്ചടങ്ങുകൾക്ക് ഡിജെ വച്ച പാട്ടാണ് വിവാഹം മുടങ്ങാൻ കാരണമായിത്തീർന്നത് എന്നാണ്. ഡിജെ സെലക്ട് ചെയ്ത പാട്ട് കേട്ടപ്പോൾ വരന് തന്റെ മുൻ കാമുകിയെ ഓർമ്മ വരികയും അയാൾ വിവാഹത്തിൽ നിന്നും പിന്മാറുകയും ചെയ്തുവത്രെ. അങ്ങനെ വധു ഇല്ലാതെയാണ് വരനുമായി എത്തിയ വിവാഹഘോഷയാത്ര മടങ്ങിപ്പോയത് എന്നാണ് പോസ്റ്റിൽ പറയുന്നത്. 

‘ചന്ന മെരേയ’ എന്ന പാട്ടാണ് ഡിജെ വച്ചത്. ഈ പാട്ട് കേട്ടപ്പോഴാണത്രെ വരന് തന്റെ മുൻകാമുകിയെ ഓർമ്മ വന്നതും അവിടെ നിന്നും വിവാഹം വേണ്ട എന്നുവച്ച് പോയതും. ദില്ലിയിൽ നിന്നുള്ള വരൻ എന്നാണ് കാപ്ഷനിൽ പറയുന്നത്. 

എന്തായാലും, സം​ഗതി സത്യമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. അതേസമയം, ആളുകൾക്ക് പോസ്റ്റ് ഇഷ്ടപ്പെട്ടിട്ടുമുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ചിലർ രസകരമായ കമന്റുകൾ നൽകിയപ്പോൾ മറ്റ് ചിലർ വളരെ സീരിയസായിട്ടുള്ള കമന്റുകളാണ് നൽകിയത്. മുൻ കാമുകിയെ മാറക്കാനാവില്ലെങ്കിൽ എന്തിനാണ് വിവാഹത്തിന് തയ്യാറായത്. അവസാന നിമിഷമാണോ മുൻ കാമുകിയെ മറക്കാനാവില്ല എന്ന് മനസിലായത് തുടങ്ങി നീളുന്നു അത്തരം കമന്റുകൾ. 


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a Reply