
മീററ്റ്: ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച ഡ്രമ്മില്‍ തള്ളിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെര്‍ച്ചന്റ് നേവി ഓഫിസര്‍ സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം ഒന്നും സംഭവിക്കാത്തതുപോലെ ഭാര്യ മുസ്‌കാന്‍ റസ്തോഗി തന്റെ കാമുകന്‍ സാഹില്‍ ശുക്ലയ്ക്കൊപ്പം ഹോളി ആഘോഷിച്ചുവെന്ന് പൊലീസ് പറഞ്ഞു. മുഖം നിറം പൂശിയ നിലയില്‍ ക്യാമറയെ നോക്കി പുഞ്ചിരിക്കുന്ന മുസ്‌കാനും സാഹിലും തമ്മിലുള്ള വീഡിയോയാണ് പുറത്തുവന്നത്. പുറമെ, സാഹിലിനൊപ്പം മുസ്‌കാന്‍ തന്റെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോയും പുറത്തുവന്നു. ഫെബ്രുവരി 24 നാണ് ലണ്ടനില്‍ നിന്ന് സൗരഭ് ഭാര്യയുടെയും മകളുടെയും ജന്മദിനമാഘോഷിക്കാന്‍ മീററ്റിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍, ഭാര്യയും കാമുകനും രജ്പുത്തിന് മയക്കുമരുന്ന് നല്‍കി ബോധരഹിതനാക്കിയ ശേഷം അയാള്‍ മയക്കുമരുന്ന് നല്‍കി കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മില്‍ സൂക്ഷിച്ച് സിമന്റിട്ട് മൂടി. മാര്‍ച്ച് 4 ന് നടന്ന കുറ്റകൃത്യം ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.
നവംബര്‍ മുതല്‍ മുസ്‌കന്‍ കൊലപാതകം ആസൂത്രണം ചെയ്തുവരികയാണെന്ന് എസ്പി (സിറ്റി) ആയുഷ് വിക്രം സിംഗ് വെളിപ്പെടുത്തി. സാഹിലിനെ വ്യാജ സ്‌നാപ്ചാറ്റ് സന്ദേശങ്ങളിലൂടെ കബളിപ്പിച്ചു. സൗരഭ് തിരിച്ചെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, കോഴിയെ വെട്ടാനെന്ന് അവകാശപ്പെട്ട് രണ്ട് കത്തികള്‍ വാങ്ങി. മയക്കമരുന്ന് ലഭിക്കാന്‍ അസുഖം നടിച്ച് ഡോക്ടറെ കണ്ടു. മരിച്ചുപോയ അമ്മയെക്കുറിച്ചുള്ള സഹിലിന്റെ ദുഃഖം മുസ്‌കാന്‍ ചൂഷണം ചെയ്‌തെന്നും പൊലീസ് പറഞ്ഞു. അവര്‍ പുനര്‍ജന്മം നേടിയെന്നും സൗരഭിനെ കൊല്ലാന്‍ അവനെ നയിക്കുകയായിരുന്നുവെന്നും വിശ്വസിപ്പിച്ചു. സൗരഭ് മര്‍ച്ചന്റ് നേവിയിലല്ല, ലണ്ടനിലെ ഒരു ബേക്കറിയില്‍ ജോലി ചെയ്യുകയാണെന്നും ധരിപ്പിച്ചു. ഈ അവകാശവാദങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.