
ന്യൂഡല്‍ഹി: യുട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളിലെ പ്ലാറ്റ്ഫോമുകളിലെ അശ്ലീല ഉള്ളടക്കത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി. ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ റിയാലിറ്റി ഷോയില്‍ അലാബാദിയയുടെ അസഭ്യ പരാമര്‍ശവുമായി ബന്ധപ്പെട്ട് വാദം കേള്‍ക്കുമ്പോഴാണ്, അശ്ലീല ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ച് പരിഗണിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
‘യൂട്യൂബര്‍മാര്‍ എന്ന് വിളിക്കപ്പെടുന്നവരുടെ ഒരു കേസ് ഉണ്ടായിരുന്നു. സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രിക്കാന്‍ തയ്യാറാണെങ്കില്‍, ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അല്ലെങ്കില്‍, ഈ യൂട്യൂബ് ചാനലുകള്‍ ദുരുപയോഗം ചെയ്യുന്ന രീതിയില്‍ ഈ ഇടം നിയന്ത്രിക്കാതെ ശൂന്യമായി ഞങ്ങള്‍ വിടില്ലെന്ന്’- ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അടുത്തവാദം കേള്‍ക്കുമ്പോള്‍ അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും ഉണ്ടാകണമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
മാതാപിതാക്കളുടെ ലൈംഗികതയുമായി ബന്ധപ്പെട്ടു ചാറ്റ്ഷോയ്ക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലാബാദിയയ്‌ക്കെതിരെ കേസുകളെടുത്തത്. ടോക് ഷോയില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥിനിയോട് കേരളീയരുടെ സാക്ഷരതയെക്കുറിച്ച് മോശമായി സംസാരിച്ച വിധികര്‍ത്താവ് ജസ്പ്രീത് സിങ്ങിന്റെ പരാമര്‍ശവും വിവാദമായിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.