ന്യൂഡല്‍ഹി: 2025ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അന്തരിച്ച സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍. ഹോക്കി താരം പി.ആര്‍.ശ്രീജേഷിനും നടി ശോഭനയ്ക്കും പത്മഭൂഷണ്‍. ഐ.എം. വിജയന്‍, കെ.ഓമനക്കുട്ടിയമ്മ എന്നിവര്‍ക്ക് പത്മശ്രീയുണ്ട്.
തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. പത്മ പുരസ്‌കാര ജേതാക്കളുടെ മുഴുവന്‍ പട്ടികയും ഇന്നുതന്നെ പുറത്തുവിടുമെന്നാണ് സൂചന.

ഗോവയുടെ സ്വാതന്ത്ര്യ സമരത്തില്‍ പ്രധാന പങ്ക് വഹിച്ച വനിതയാണ് ലിബിയ ലോബോ സര്‍ദേശായി. പോര്‍ച്ചുഗീസ് ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സെര്‍വിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട പഠനത്തിന് ഡല്‍ഹിയില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ.നീര്‍ജ ഭട്ലയും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായി. 2025ലെ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായവര്‍.
എല്‍.ഹാങ്ങിങ് (നാഗാലാന്‍ഡ്) ഹരിമാന്‍ ശര്‍മ്മ (ഹിമാചല്‍ പ്രദേശ്),ജുംഡെ യോംഗം ഗാംലിന്‍ (അരുണാചല്‍ പ്രദേശ്),ജോയ്‌നാചരണ്‍ ബത്താരി (അസം), നരേന്‍ ഗുരുങ് (സിക്കിം), വിലാസ് ദാംഗ്രെ (മഹാരാഷ്ട്ര),ശൈഖ എജെ അല്‍ സബാഹ് (കുവൈത്ത്), നിര്‍മല ദേവി (ബീഹാര്‍), ഭീം സിങ് ഭാവേഷ് (ബീഹാര്‍),രാധാ ബഹിന്‍ ഭട്ട് (ഉത്തരാഖണ്ഡ്),സുരേഷ് സോണി (ഗുജറാത്ത്),പാണ്ടി റാം മാണ്ഡവി (ഛത്തീസ്ഗഡ്).


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply