ഏറെ ആരാധകരുള്ള ചലച്ചിത്രതാരമാണ് നമിതാ പ്രമോദ്. സംരംഭകകൂടിയായ നമിതയോട് ബിസിനസ് സംബന്ധമായ സംശയങ്ങളും നടിയുടെ കഫേയെക്കുറിച്ചുള്ള അഭിപ്രായങ്ങളും പങ്കുവെച്ചിരിക്കുകയാണ് ആരാധകര്‍. കൊച്ചിയില്‍ നമിത തുടങ്ങിയ കോഫി ഷോപ്പിനെ കുറിച്ചുള്ള ആരാധകരുടെ പ്രതികരണങ്ങളോട് കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി പ്രതികരിച്ചത്. എനിക്കൊരു റസ്റ്ററന്റ് തുടങ്ങണം എന്നുണ്ട്, അതൊരു സേഫ് ബിസിനസ് ആണോ? ഒരാള്‍ ചോദിച്ചു. യഥാര്‍ഥത്തില്‍ ഏറ്റവും പ്രയാസവും റിസ്ക്കുമുള്ള ബിസിനസുകളിലൊന്നാണ് അതെന്നും അത് ഒരാളുടെ അധ്വാനമല്ല, ഒരുനല്ല ടീമും ഘടനാപരമായ സംവിധാനവും നിങ്ങളോടൊപ്പം ഉണ്ടാകേണ്ടതുണ്ടെന്നും നമിത കുറിച്ചു. […]