കൊച്ചി: തിരഞ്ഞെടുക്കപ്പെട്ട ശേഷം രാഷ്ട്രീയ ആഭിമുഖ്യം മാറ്റുന്ന ജനപ്രതിനിധികള്‍ രാജിവച്ചു ജനവിധി തേടുന്നതാണു ജനാധിപത്യ മര്യാദയെന്ന് ഹൈക്കോടതി. മറിച്ചുള്ള നടപടി, ജനങ്ങളുമായുള്ള ഉടമ്പടിയില്‍ നിന്നുള്ള ഏകപക്ഷീയ പിന്മാറ്റമാണ്, ജനങ്ങളെ അപഹസിക്കുന്നതിനു തുല്യമാണത്. അത്തരക്കാര്‍ക്കുള്ള മറുപടി ജനം ബാലറ്റിലൂടെയാണു നല്‍കേണ്ടതെന്നും അല്ലാതെ കായികമായി നേരിടുന്നതു ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പ്രതികളായ യുഡിഎഫ് നേതാക്കള്‍ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. എല്‍ഡിഎഫ് കൗണ്‍സിലര്‍ കല രാജു കൂറുമാറുമെന്നു സംശയിച്ച് സ്വന്തം […]