മുംബൈ: പ്രവര്‍ത്തനരഹിതമായ മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിച്ചിട്ടുള്ള യുപിഐ വിലാസങ്ങള്‍ ഒഴിവാക്കാന്‍ നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ). ഏപ്രില്‍ ഒന്നു മുതല്‍ ഈ വിലാസങ്ങളില്നിന്നുള്ള ഇടപാടുകള്‍ നിര്‍ത്തിവെക്കാനാണ് തീരുമാനം. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ എന്നിങ്ങനെ വിവിധ പ്ലാറ്റ്ഫോമുകളിലെല്ലാം ഇതു ബാധകമായിരിക്കും.മൊബൈല്‍ നമ്പര്‍ മാറ്റിയെങ്കിലും യുപിഐ വിലാസത്തില്‍ നമ്പര്‍ മാറ്റാതിരിക്കുന്ന അക്കൗണ്ടുകള്‍, മൊബൈല്‍ നമ്പര്‍ ഡീആക്ടിവേറ്റ് ചെയ്തിട്ടും ബാങ്കില്‍ വിവരങ്ങള്‍ പുതുക്കിനല്കാത്ത അക്കൗണ്ടുകള്‍, ഫോണ്‍ നമ്പര്‍ വേറെ ഉപഭോക്താവിന് ഉപയോഗത്തിനായി നല്‍കിയിട്ടും യുപിഐ അക്കൗണ്ടില്‍ മാറ്റാതിരിക്കുന്ന […]