കൊല്ലം: മുൻ സീനിയർ ഗവ. പ്ലീഡർ പി.ജി. മനുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യത്തിനായി താമസിച്ചിരുന്ന കൊല്ലത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കഴി‍ഞ്ഞ ദിവസമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

ഞായറാഴ്ച രാവിലെ അഭിഭാഷകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് ജൂനിയർ അഭിഭാഷകർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മനുവും കുടുംബവും ഒരു പെൺകുട്ടിയുടെ വീട്ടിൽ പോയി മാപ്പപേക്ഷിക്കുന്ന വീഡിയോ പുറത്തുവന്നതായി പറയപ്പെടുന്നുണ്ട്. ഇതിനെ തുടർന്ന് ഏറെ മനോവിഷമത്തിലായിരുന്നു ഇദ്ദേഹമെന്നും വിവരമുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply