ടെലിവിഷന്‍ സീരിയല്‍ നടി പാര്‍വതി വിജയ്യും ഭര്‍ത്താവ് അരുണും വിവാഹമോചിതരായി. തന്റെ യൂട്യൂബ് ചാനലിലൂടെ പാര്‍വതിയാണ് ഇക്കാര്യം അറിയിച്ചത്.
ഞാന്‍ ഓരോ വീഡിയോകള്‍ ഇടുമ്പോഴും അരുണ്‍ ചേട്ടനുമായി സെപ്പറേറ്റ് ആയോ, അരുണ്‍ ചേട്ടനെ വീഡിയോയില്‍ കാണുന്നില്ല എന്നെല്ലാം പലരും എന്നോട് ചോദിച്ചിട്ടുണ്ടായിരുന്നു. അതിനൊന്നും ഞാന്‍ റിപ്ലൈ കൊടുത്തിട്ടില്ലായിരുന്നു. അതിനുള്ള മറുപടിയാണ് ഈ വീഡിയോ. ഞങ്ങള്‍ ഇപ്പോള്‍ ഡിവോഴ്സ് ആയിരിക്കുകയാണ്. ഞങ്ങളിപ്പോള്‍ പിരിഞ്ഞാണ് താമസിക്കുന്നത്. പതിനൊന്ന് മാസമായി ഞങ്ങള്‍ സെപ്പറേറ്റഡ് ആണ്. എന്റെ ചേച്ചിയുടെ വീട്ടില്‍ അച്ഛനോടും അമ്മയോടുമൊപ്പമാണ് ഞാന്‍ താമസിക്കുന്നത്, മകള്‍ യാമിയും കൂടെയുണ്ട്, വീഡിയോയില്‍ പാര്‍വതി പറഞ്ഞു.
എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് അപ്പോള്‍ ഉത്തരം നല്‍കാതിരുന്നത് എന്തെങ്കിലും ഒരു തീരുമാനം ആയശേഷം പറയാം എന്ന് വിചാരിച്ചിട്ടാണ്. എന്തുകൊണ്ട് റിപ്ലൈ തരുന്നില്ല, ഞങ്ങളെ മണ്ടന്മാരാക്കുകയാണോ എന്നെല്ലാം എല്ലാവരും ചോദിച്ചിരുന്നു. ഒരിക്കലും അല്ല. എല്ലാത്തിനും ഒരു ഫൈനല്‍ ഡിസിഷന്‍ എടുത്തശേഷം പറയാമെന്ന് കരുതിയാണ് നിന്നത്, പാര്‍വതി വിശദമാക്കി.
അരുണിന്റേയും പാര്‍വതിയുടേയും പേര് ചേര്‍ത്തുവെച്ചുകൊണ്ടാണ് യൂട്യൂബ് ചാനലിന്റെ പേര് ഉണ്ടാക്കിയതെന്നും അത് മാറ്റാനിരിക്കുകയാണെന്നും പുതിയ പേര് പിന്നീട് അറിയിക്കുമെന്നും പാര്‍വതി പറഞ്ഞു.
വിവാഹമോചനവാര്‍ത്ത അറിയുമ്പോള്‍ എല്ലാവരും അതിന്റെ പിന്നിലെ കാരണമെന്താണെന്ന് ചോദിക്കും, അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്നും അതേപ്പറ്റി പങ്കുവെക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും നടി വ്യക്തമാക്കി.
‘ഈ വീഡിയോ കാണുമ്പോള്‍ എന്തായാലും നല്ല കമന്റും മോശം കമന്റും ഉണ്ടാകും. കാരണം ഞങ്ങളുടെ മാര്യേജ് അങ്ങനെയുള്ളതായിരുന്നു. കമന്റ്സ് ആയാലും എന്തായാലും എന്തും നേരിടാന്‍ റെഡിയായിട്ടാണ് ഞാനിവിടെ നില്‍ക്കുന്നത്.’
ഇനിയങ്ങോട്ടുള്ള വീഡിയോകളില്‍ ഒരിക്കലും അരുണ്‍ ഉണ്ടായിരിക്കില്ലെന്നും ഇനിയത് തന്റേയും മകള്‍ യാമിയുടേയും യൂട്യൂബ് ചാനലായിരിക്കുമെന്നും പാര്‍വതി പറഞ്ഞു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply