കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള സുനിത വില്യംസ് അടക്കമുള്ളവരുടെ തിരിച്ചുവരവ് ഇനിയും വൈകും. സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്റെയും സംഘത്തിന്റെയും മടങ്ങിവരവ് നീളുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അടുത്ത നാല് പേരെ കൂടി എത്തിക്കാനുള്ള ദൗത്യം വൈകും. ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്നമാണ് ദൗത്യം മാറ്റിവയ്ക്കാന്‍ കാരണം. ഇന്ന് രാവിലെ 5:18നായിരുന്നു വിക്ഷേപണം നടക്കേണ്ടിയിരുന്നത്. വിക്ഷേപണത്തിന്റെ പുതിയ തീയതി സ്പേസ് എക്സും നാസയും പ്രഖ്യാപിച്ചിട്ടില്ല. ക്രൂ 10 […]