അവിവാഹിതരേക്കാള്‍ വിവാഹിതര്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ഫ്ളോറിഡയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പുതിയ പഠനത്തിന്റെ തുടക്കത്തില്‍ അമേരിക്കയിലെ ഡിമെന്‍ഷ്യയില്ലാത്ത 24,000 പേരില്‍നിന്നുമാണ് ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിച്ചത്. ഇവരെ 18 വര്‍ഷം നിരീക്ഷണവിധേയരാക്കി. ശേഷം വിവാഹിതര്‍, അവിവാഹിതര്‍, വിവാഹമോചിതര്‍, വിധവകള്‍ എന്നിവര്‍ക്കിടയിലെ ഡിമെന്‍ഷ്യയുടെ നിരക്ക് താരതമ്യം ചെയ്തു.
തുടക്കത്തില്‍ വിവാഹിതരായവരെ അപേക്ഷിച്ച് മൂന്ന് അവിവാഹിത ഗ്രൂപ്പുകളിലുള്ളവര്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. എന്നാല്‍ പുകവലി, വിഷാദം തുടങ്ങിയ മറ്റ് കാരണങ്ങളും പരിഗണിച്ചപ്പോള്‍ വിവാഹമോചിതര്‍ക്കും അവിവാഹിതര്‍ക്കും ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി.
ഡിമെന്‍ഷ്യയുടെ തരം അനുസരിച്ച് വ്യത്യാസങ്ങള്‍ ദൃശ്യമായിരുന്നു. സാധാരണയായി കണ്ടുവരുവന്ന ഡിമെന്‍ഷ്യയായിരുന്നു അവിവാഹിതരില്‍ പൊതുവെ കണ്ടിരുന്നത്. ഇത് വാസ്‌കുലാര്‍ ഡിമെന്‍ഷ്യക്ക് ബാധകമായിരുന്നില്ല.
ഓര്‍മ നഷ്ടപ്പെടുക, സംശയം, മാനസികാവസ്ഥയില്‍ വരുന്ന മാറ്റം, തുടങ്ങിയവ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളാണ്. അത് പങ്കാളികളികള്‍ക്ക് മനസ്സിലാക്കാനാകുന്നതിനാല്‍ വിവാഹിതരായവരില്‍ ഡിമെന്‍ഷ്യ നേരത്തേ തിരിച്ചറിയാന്‍ കഴിയുന്നു. അവിവാഹിതരില്‍ ഇത് വൈകിയാണ് പലപ്പോഴും തിരിച്ചറിയുന്നത്. ഇതായിരിക്കാം വിവാഹിതരില്‍ ഡിമെന്‍ഷ്യ കൂടുതലാണെന്ന വിലയിരുത്തലിലേക്ക് ഗവേഷകരെ എത്തിച്ചത്.
2019-ല്‍ അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ വിവാഹിതരേക്കാള്‍ അവിവാഹിതരായവര്‍ക്കാണ് ഡിമെന്‍ഷ്യ പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് കണ്ടെത്തിയിരുന്നു. വിവാഹിതരായവര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യമാണെന്നും അവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും പക്ഷാഘാതവും വരാനുള്ള സാധ്യത കുറവായതിനാല്‍ ദീര്‍ഘായുസ്സുണ്ടാകുമെന്നും പഴയ പഠനത്തില്‍ വിശദമാക്കിയിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.