ന്യൂയോർക്ക്: ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം വിലക്കി ട്രംപ് ഭരണകൂടം.നിലവിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾ വേറെ സർവ്വകലാശാലകളിലേക്ക് മാറണമെന്നാണ് നിർദേശം. അല്ലാത്ത പക്ഷം അവരുടെ വിദ്യാർത്ഥി വിസ റദ്ദ് ചെയ്യുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഹാർവഡ് സർവ്വകലാശാലയിലെ മൊത്തം വിദ്യാർത്ഥികളിൽ 27 ശതമാനം 140ഓളം രാജ്യങ്ങളിൽ നിന്നുള്ളവരാണ്  എന്നിരിക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി. നടപടി നിയമാനുസൃതമല്ലെന്നാണ് ഹാർവഡ് സർവ്വകലാശാല പ്രതികരിക്കുന്നത്. ഹാർവഡിലെ 6800 വിദേശ വിദ്യാർത്ഥികളെ ഈ നടപടി ബാധിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ത്യയിൽ നിന്ന് അടക്കം നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന സർവ്വകലാശാലകളിലൊന്നാണ് ഹാർവഡ്. 

കഴിഞ്ഞ വർഷം മാത്രം 6700 വിദേശ വിദ്യാർത്ഥികളാണ് ഹാർവാഡിൽ പ്രവേശനം നേടിയിട്ടുള്ളത്. നേരത്തെ ഹാർവാഡ് സർവ്വകലാശാലയ്ക്കുള്ള സർക്കാർ ധനസഹായം  അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർത്തിയിരുന്നു. കോഴ്സ് പ്രവേശന നടപടികളിൽ അടക്കം ഇടപെടാനുള്ള ട്രംപിന്റെ നീക്കം യൂണിവേഴ്‌സിറ്റി തടഞ്ഞതോടെയായിരുന്നു ഈ  പ്രതികാര നടപടി. തന്റെ ആവശ്യങ്ങൾ അംഗീകരിയ്ക്കും വരെ 200 കോടി ഡോളർ സഹായം നൽകില്ലെന്ന് ട്രംപ് വിശദമാക്കിയത്.

ഗവൺമെന്റ് ആവശ്യപ്പെട്ട ഹാർവഡിലെ വിദേശ വിദ്യാർത്ഥികളുടെ പൂർണ വിവരങ്ങൾ അടുത്ത 72 മണിക്കൂറിനുള്ളിൽ  കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ട്രംപിന്റെ വിവാദ നടപടികൾക്കെതിരെ കോടതി നിലപാട് വ്യക്തമാക്കി.വിദേശ വിദ്യാർത്ഥികളുടെ വീസ സ്റ്റാറ്റസ് നിർത്തലാക്കുന്നതും, അവരെ അറസ്റ്റ് ചെയ്ത് തടവിൽ വെക്കുന്നതും ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു. യുഎസ് ഡിസ്ട്രിക്ട് കോടതി ജഡ്ജ് ജെഫ്‌റി വൈറ്റ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply