കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോ എന്ന് സോഷ്യല്‍ ഫോറസ്ട്രി ഡിഎഫ്ഒ ഇന്ന് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പാപ്പാന്‍മാരുടെ മൊഴി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. സംഭവത്തില്‍ വനം വകുപ്പ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
അപകടത്തില്‍ മരിച്ച രാജന്‍, ലീല, അമ്മുക്കുട്ടി എന്നിവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് നടക്കും. സാരമായി പരിക്കേറ്റ രണ്ടു പേര്‍ ഉള്‍പ്പെടെ 12 പേര്‍ ചികിത്സയിലാണ്. എഴുന്നളളത്തിന് കൊണ്ടുവന്ന ആനകള്‍ തമ്മിലുളള ഏറ്റമുട്ടിലിനിടെ ക്ഷേത്രത്തിന്റെ ഓഫീസ് തകര്‍ന്ന് വീണും ആനയുടെ ചവിട്ടേറ്റുമാണ് മൂന്ന് പേര്‍ മരിച്ചത്. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. ആനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെ ഓഫീസ് തകര്‍ന്നു വീണതാണ് അപകടത്തിന്റെ ആഘാതം കൂട്ടിയത്. ഓഫീസ് കെട്ടിടം തകര്‍ന്ന് അതിന്റെ അടിയിലകപ്പെട്ടവര്‍ക്ക് ചലിക്കാനായില്ല. ഇവരില്‍ ചിലരെ ആന തിരിഞ്ഞോടുന്നതിനിടെ ചവിട്ടി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇന്നലെ വൈകിട്ട് ആറ് മണിയോടൊയിരുന്നു ദുരന്തമുണ്ടായത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.