പലരുടേയും സ്വപ്‌നമാണ് ഒരു കാര്‍. അതില്‍ തന്നെ ചിലര്‍ ആഡംബര കാറുകള്‍ സ്വന്തമാക്കണമെന്നാണ് സ്വപ്‌നം കാണാറ്. അങ്ങനെ പത്ത് വര്‍ഷം സ്വരുക്കൂട്ടിവെച്ച സമ്പാദ്യമെല്ലാം ചേര്‍ത്ത് വെച്ചാണ് ജപ്പാനിലെ മ്യൂസിക് പ്രൊഡ്യൂസറായ ഹോന്‍കോന്‍ എന്ന 33-കാരന്‍. എന്നാല്‍ ആ സ്വപ്‌നസാക്ഷാത്കാരത്തിന് വെറും ഒരുമണിക്കൂര്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ.
രണ്ടര കോടി രൂപ ചെലവിട്ടാണ് ഹോന്‍കോന്‍ തന്റെ സ്വപ്‌നമായിരുന്ന ഫെറാറി 458 സ്‌പൈഡര് വാങ്ങിയത്. ഏപ്രില്‍ 16-നായിരുന്നു കാറിന്റെ ഡെലിവറി. കാര്‍ സ്വന്തമാക്കിയശേഷം ഷോറൂമില്‍ നിന്ന് ഷുടോ എക്‌സ്പ്രസ് വേയിലൂടെ ഓടിച്ചുപോകവെയാണ് കാര്‍ കത്തിനശിച്ചത്. തീ കണ്ട ഉടന്‍ ഹോന്‍കോന്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല.
അഗ്നിശമനസേനയെത്തി ഏകദേശം 20 മിനുറ്റുകൊണ്ട് തീ അണച്ചു. എന്നാല്‍ അപ്പോഴേക്കും കാറിന്റെ ബമ്പറിന്റെ ഒരു ഭാഗമൊഴികെ ബാക്കിയെല്ലാം കത്തിനശിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
കാര്‍ വാങ്ങിയ ഹോന്‍കോന്‍ തന്നെയാണ് തന്റെ ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഫെറാറി സ്വന്തമാക്കുകയെന്നത് തന്റെ എക്കാലത്തേയും സ്വപ്‌നമായിരുന്നു എന്ന് അദ്ദേഹം കുറിച്ചു. എന്നാല്‍ അത് യാഥാര്‍ഥ്യമായി കുറച്ച് സമയത്തിനകം അതൊരു ദുഃസ്വപ്‌നമായി മാറി.
‘എന്റെ ഫെറാറി ഡെലിവറി ചെയ്ത് ഒരുമണിക്കൂറിനകം കത്തിച്ചാമ്പലായി. എനിക്കുറപ്പാണ്, ഇങ്ങനെയൊരു പ്രശ്‌നം നേരിട്ട ജപ്പാനിലെ ഒരേയൊരാള്‍ ഞാനാണ്.’ -ഹോന്‍കോന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.