തിരുവനന്തപുരം: സിപിഎം അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ലെന്നും മദ്യപിക്കരുതെന്ന് സിപിഎമ്മിന്റെ ഭരണഘടനായില്‍ തന്നെ പറയുന്നുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തങ്ങളാരും ജീവിതത്തില്‍ ഇന്നേ വരെ ഒരുതുള്ളി പോലും കുടിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങളുടെ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് മദ്യപിക്കാന്‍ പാടില്ല. മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ട്. ഞങ്ങളാരും ഇന്നുവരെ ഒരുതുള്ളി കുടിച്ചിട്ടില്ല. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാന്‍ പാടില്ല എന്ന ദാര്‍ശനിക കാഴ്ചപ്പാടില്‍ വളര്‍ന്നുവന്നവരാണ് ഞങ്ങള്‍. ആരെങ്കിലും മദ്യപിക്കുന്നതായി നിങ്ങള്‍ പറഞ്ഞാല്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ അവരെ പുറത്താക്കും’ എം വി ഗോവിന്ദന്‍ പറഞ്ഞു.
കൊല്ലത്ത് നടക്കാന്‍ പോകുന്ന സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് എം.വി. ഗോവിന്ദന്‍ ഇങ്ങിനെയൊക്കെ അവകാശപ്പെട്ടത്.
സംസ്ഥാനത്ത് സി.പി.എമ്മിന് അംഗബലം കൂടിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനത്തില്‍ പ്രായപരിധി കര്‍ശനമാക്കും. ഫാഷിസ്റ്റ് ഭരണകൂടത്തെ പ്രതിരോധിക്കാനുള്ള ഐക്യം ശക്തിപ്പെടുത്തുക എന്നതാണ് നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply