ദില്ലി:ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് സ്ഥിരമായി വിലക്കണമെന്ന ഹര്‍ജിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.ബി ജെ പി നേതാവ് ആശ്വനി കുമാര്‍ ഉപാധ്യായ നല്‍കി ഹര്‍ജിയിലാണ് കേന്ദ്ര മറുപടി
നിയമനിര്‍മ്മാണ സഭകളുടെ പരിധിയില്‍ വരുന്ന വിഷയമാണെന്നും കോടതിയുടെ പരിധിയില്‍ വിഷയം വരില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷപ്പെടുന്നവര്‍ക്ക് ആജീവനാന്ത വിലക്ക് കടുത്ത നടപടിയാണെന്നും നിലവിലെ ആറ് വര്‍ഷത്തെ വിലക്ക് മതിയാകുമെന്നും കേന്ദ്രം വാദിക്കുന്നു. 1951 ലെ ജനപ്രാതിനിധ്യനിയമത്തിലെ ഇതുസംബന്ധിച്ചുള്ള ചട്ടങ്ങള്‍ചോദ്യം ചെയ്താണ് ഹര്‍ജി എത്തിയത്. ഹര്‍ജിയില്‍ നേരത്തെ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരുന്നു
Discover more from MALAYALAM
Subscribe to get the latest posts sent to your email.