രു പൂച്ചക്കുട്ടിയെ ലാളിക്കുന്ന ലാഘവത്തോടെ ചീറ്റയെ ലാളിക്കുകയും ചുംബിക്കുകയും ചെയ്യുന്ന യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ലിസ ടോറ ജാക്വലിൻ  എന്ന യുവതിയാണ് തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. കാഴ്ചക്കാരെ ഒരേസമയം അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതാണ് വീഡിയോയിലെ രംഗങ്ങൾ. 

ഇൻസ്റ്റാഗ്രാം അക്കൗണ്ട് പ്രകാരം സ്വീഡൻ സ്വദേശിയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമാണ് ലിസ. ചീറ്റയുമായി അടുത്ത്  ഇടപഴകുന്ന നിരവധി വീഡിയോ ക്ലിപ്പുകൾ ഇവർ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നേരത്തെയും പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോകളിൽ എല്ലാം അല്പം പോലും ഭയമില്ലാതെയാണ് ഇവർ വന്യമൃഗങ്ങളുമായി ഇടപഴകുന്നത്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ ഒരു മരത്തിന് ചുവട്ടിൽ ഇരിക്കുന്ന ലിസക്ക് അരികിലേക്ക് ഒരു ചീറ്റ നടന്നുവരുന്നത് കാണാം. തുടർന്ന് അത് അവൾക്ക് അരികിലേക്ക് ചേർന്ന് നിന്ന് തന്‍റെ സ്നേഹം പ്രകടിപ്പിക്കുന്നു. ഉടൻതന്നെ ലിസ ചീറ്റയുടെ കഴുത്തിൽ തലോടുകയും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നു. അപ്പോഴൊക്കെയും ലാളനകൾ മതിയാകാത്തവണ്ണം ചീറ്റ കൂടുതൽ കൂടുതൽ അവൾക്ക് അരികിലേക്ക് അടുക്കുന്നു. 

ഇടയ്ക്ക് ലിസയുടെ തോളിൽ തല ചായ്ച്ചു കിടക്കുന്നതും ഒരു കൊച്ചു കുഞ്ഞിനെ ലാളിക്കുന്നത് പോലെ ലിസ അതിനെ തലോടുന്നതും കാണാം. വീഡിയോയുടെ അവസാന ഭാഗത്ത് ചീറ്റ ശാന്തമായി ലിസയുടെ മടിയിൽ തല ചായ്ച്ചു കിടക്കുന്ന ദൃശ്യങ്ങളുമാണ് ഉള്ളത്. വളരെ വേഗത്തിൽ വൈറലായ ഈ വീഡിയോയ്ക്ക് താഴെ സംഗതി കാണാൻ ക്യൂട്ട് ആയിട്ടുണ്ടെങ്കിലും അല്പം ഭയം ഒക്കെ ആകാമെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളിൽ ഭൂരിഭാഗവും കുറിച്ചിരിക്കുന്നത്. ചീറ്റയുടെ ശാന്തമായ മുഖഭാവത്തെക്കുറിച്ചും വീഡിയോയ്ക്ക് താഴെ കമന്‍റുകൾ നിറഞ്ഞു. ഇത്രയും സ്നേഹസമ്പന്നനായ ഒരു ചീറ്റ ലോകത്ത് എവിടെയും കാണില്ലെന്നും എന്തൊരു നിഷ്കളങ്കൻ എന്നും ഒക്കെയാണ് രസകരമായ അത്തരം കമന്‍റുകളിൽ ചിലത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply