കോട്ടയം: ഗവ. നഴ്‌സിങ് കോളജിലെ റാഗിംഗ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ ഏറ്റുമാനൂര്‍ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ കോടതിയെ സമീപിച്ചത്.
പ്രതികളായ കോട്ടയം മുനിലാവ് സ്വദേശി സാമുവല്‍, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ആറു പേരാണ് റാഗിംഗിന് ഇരയായത്. വിദ്യാര്‍ഥികളുടെ സ്വകാര്യ ഭാഗത്ത് ഡംബല്‍ തൂക്കിയിട്ട് ഉപദ്രവിക്കുകയും കോമ്പസ് അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.