വാഷിംഗ്ടണ്‍: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷമല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിലാണു മോദി നിലപാട് വ്യക്തമാക്കിയത്. ”ഇന്ത്യ നിഷ്പക്ഷമല്ല. ഇന്ത്യ സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നു. ഇത് യുദ്ധത്തിന്റെ യുഗമല്ലെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനോടു ഞാന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. ട്രംപിന്റെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുന്നു” മോദി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യ സമാധാനത്തിനായാണു നിലകൊള്ളുന്നതെന്നും മോദി പറഞ്ഞു.
പുട്ടിനുമായും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയുമായും ട്രംപ് വെവ്വേറെ ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയതിന്റെ അടുത്ത ദിവസമാണു മോദിയുടെ പരാമര്‍ശം. പുട്ടിനുമായി ‘വളരെ ഫലപ്രദമായ’ സംഭാഷണം നടത്തിയതായി ട്രംപ് പറഞ്ഞിരുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply