സാമന്തയും നാഗചൈതന്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ‘യേ മായ ചേസവേ’ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. ജൂലായ് 18-ന് ചിത്രം പ്രദര്‍ശനത്തിനെത്തും. 15-ാം വാര്‍ഷികത്തിലാണ് ചിത്രത്തിന്റെ റീ റിലീസ്.
2010-ല്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ഈ വര്‍ഷം ഫെബ്രുവരി 26-ന് 15 വര്‍ഷം തികച്ചിരുന്നു. തമിഴില്‍ തൃഷയും സിലമ്പരസനും പ്രധാനവേഷങ്ങളിലെത്തിയ ‘വിണ്ണൈ താണ്ടി വരുവായ’ ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് ‘യേ മായ ചേസവേ’. സാമന്ത ആദ്യമായി നായികാവേഷത്തിലെത്തിയ ചിത്രമാണിത്. ‘യേ മായ ചേസവേ’യിലാണ് സാമന്തയും നാഗചൈതന്യയും പരിചയപ്പെടുന്നും പിന്നീട് പ്രണയമായി മാറുന്നതും. 2017-ല്‍ വിവാഹിതരായ ഇരുവരും 2021-ല്‍ നിയമപരമായി വേര്‍പിരിഞ്ഞു.
ചിത്രത്തിനായി എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ സംഗീതത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കാര്‍ത്തിക്- ജെസ്സി പ്രണയകഥ പ്രേക്ഷകരുടെ ഇക്കാലത്തും ഏറെ പ്രിയപ്പെട്ടതാണ്. ചിത്രത്തില്‍ സാമന്തയ്ക്കായി ശബ്ദം നല്‍കിയിരിക്കുന്നത് ഗായിക ചിന്മയി ആണ്. റീ റിലീസ് പ്രഖ്യാപനം പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.