തലയോലപ്പറമ്പ്: സപ്ലൈകോ ഗോഡൗണിലെ ചുമട്ടുതൊഴിലാളികളുടെ പണിമുടക്ക് നാലാം ദിവസത്തിലേക്ക്. 3 വര്‍ഷത്തെ വേതന കുടിശ്ശിഖ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 1 നാണ് പണിമുടക്ക് സമരം ആരംഭിച്ചത്.
INTUC , AITUC ,TUCI, KTUC യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
വേതന കുടിശ്ശിഖ ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ പലവട്ടം നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും തൊഴിലാളികള്‍ക്ക് അനുകൂലമായ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പണി മുടക്കാന്‍ നിര്‍ബന്ധിതരായതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഗോഡൗണ്‍ പരിസരത്ത് അടുപ്പു കൂട്ടി കഞ്ഞി വച്ചാണ് തൊഴിലാളികള്‍ സമരം ശക്തമാക്കിയിരിക്കുന്നത്.
സമര പന്തലില്‍ നടന്ന യോഗത്തില്‍ എ ഐ റ്റി യു സി വൈക്കം താലൂക്ക് കമ്മറ്റി പ്രസിഡന്റ് കെ എസ് രത്നാകരന് . ഐ എന്‍ ടി യു സി റീജിയണല്‍ കമ്മറ്റി പ്രസിഡന്റ് അഡ്വ: പി വി സുരേന്ദ്രന് , ടി യു സി ഐ ജില്ലാ സെക്രട്ടറി എം കെ ദാസന് , പ്രസിഡന്റ് കെ എം സന്തോഷ് കുമാര്‍ , കെ ടി യു സി പ്രസിഡന്റ് സജിമോന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.