കുറവിലങ്ങാട്: എം സി റോഡില്‍ വെമ്പള്ളിയിലെ വിവാദ ബാറിന്റെ മതിലില്‍ ഇടിച്ച് വാഹനാപകടം പതിവാകുന്നു. ബാറിന്റെ മതില്‍ വളവുള്ള ഭാഗത്ത് എം സി റോഡ് കൈയേറി നിര്‍മ്മിച്ചതാണ് അപകട കാരണം എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം രാവിലെ കാര്‍ ബാറിന്റെ മതിലില്‍ ഇടിച്ച് പാര്‍ക്കിഗ് ഗ്രൗണ്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. സാമനരീതിയില്‍ ബുധനാഴ്ച രാവിലെ 7 മണിയോടെ മറ്റൊരുകാര്‍ മതിലില്‍ ഇടിച്ച് ബാറിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് മറിഞ്ഞു റോഡ് നിരപ്പില്‍ നിന്നു മൂന്ന് അടിയോളം താഴ്ചയില്‍ […]