തിരുവനന്തപുരം: എ ഡി ജി പി എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിന്‍റെ തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തിരുവനന്തപുരം വിജിലൻസ് കോടതി കഴിഞ്ഞ പ്രാവശ്യം നിശിതമായി വിമർശിച്ചിരുന്നു. എം ആർ അജിത് കുമാറിനെതിരായ അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച ശേഷവും അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് വിജിലൻസ് കോടതിയോട് സമയം നീട്ടി ചോദിച്ചിരുന്നു. ഇതാണ് കോടതി വിമർശനത്തിന് ഇടയാക്കിയത്. അജിത് കുമാറിന് ക്ലീൻ ചിറ്റ് […]