Posted inKERALA

അധ്യാപികയുടെ ആത്മഹത്യ: സര്‍ക്കാരിന്റെ കുറ്റമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്; അല്ലെന്ന് കുടുംബം

കോഴിക്കോട്: കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയില്‍ മാനേജ്‌മെന്റിനെതിരെ ആരോപണവുമായി കുടുംബം. അതേസമയം അധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കാത്തലിക് ടീച്ചേര്‍സ് ഗില്‍ഡ് ആവശ്യപ്പെട്ടു.വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥതയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ അലംഭാവവും മൂലം വര്‍ഷങ്ങളായി നിയമനാംഗീകാരവും ശമ്പള ആനുകൂല്യങ്ങളും ലഭിക്കാതെ കഷ്ടപ്പെടുന്ന അധ്യാപകരുടെ രക്തസാക്ഷിയാണ് അലീനയെന്നായിരുന്നു കാത്തലിക് ടീച്ചേര്‍സ് ഗില്‍ഡിന്റെ പ്രതികരണം. ദീര്‍ഘകാല അവധിയിലായിരുന്ന അധ്യാപിക ജോലിയില്‍ നിന്നും രാജിവച്ചുണ്ടായ ഒഴിവില്‍ അലീന […]

error: Content is protected !!
Exit mobile version