ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ ഭീകരാവാദികള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുദ്ധം ജയിച്ചതായി ഭീകരവാദികള്‍ കരുതരുതെന്ന് അമിത് ഷാ പറഞ്ഞു. ഈ പോരാട്ടം അവസാനിക്കില്ലെന്നും എല്ലാ തീവ്രവാദികളോടും ഉറപ്പായും പ്രതികാരം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. ‘ഭീരുവായ ആക്രമണം നടത്തിയവര്‍ ഇത് തങ്ങളുടെ വലിയ വിജയമാണെന്ന് കരുതുകയാണെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരാണിതെന്നും ആരും രക്ഷപ്പെടില്ലെന്നും മനസിലാക്കണം. ഈ രാജ്യത്തിന്റെ ഓരോ ഇഞ്ചില്‍ നിന്നും തീവ്രവാദത്തെ പിഴുതെറിയുകയെന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം’, […]