നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പിൽ താന്‍ പിടിച്ച വോട്ടുകള്‍ എല്‍ഡിഎഫിന്റേതെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍. ഒന്‍പത് റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ അന്‍വര്‍ പതിനായിരത്തിലേറെ വോട്ട് സ്വന്തമാക്കിക്കഴിഞ്ഞു. താൻ പിടിച്ചത് യു.ഡി. എഫ് വോട്ടുകളാണ് എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അൻവർ തന്ന വന്നു കണ്ട മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പിണറായിസത്തിനെതിരെയാണ് താൻ വോട്ട് പിടിച്ചത്. ഭൂരിപക്ഷവും വോട്ടുകള്‍ പിടിച്ചിരിക്കുന്നത് എല്‍ഡിഎഫ് കാമ്പില്‍ നിന്നാണ്. വോട്ടിങ് പൂര്‍ത്തിയായി വോട്ടിങ് ശതമാനം പരിശോധിക്കുമ്പോള്‍ അത് മനസിലാകും. എം.പിമാരും എം.എല്‍.എമാരും തലകുത്തി […]