തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാരും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആശ വര്‍ക്കര്‍മാരുടെ സമരം തീര്‍ക്കണമെന്ന് ആര്‍ജെഡി യോഗത്തില്‍ ആവശ്യപ്പെട്ടു. സമരം തീര്‍ക്കാന്‍ ഇടപെടല്‍ വേണമെന്ന് സിപിഐയും നിലപാടെടുത്തു. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.ആശ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടപടി ഇല്ലാത്തതില്‍ ഇടതുമുന്നണി ഘടകക്ഷികള്‍ ശക്തമായ എതിര്‍പ്പാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിച്ചത്. ആശാ സമരം സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ […]