കാസര്‍കോട്: കോളേജ് വിദ്യാഭ്യാസം ഇല്ലാതെ തന്നെ പാരമ്പര്യമായി ആയുർവേദ ചികിത്സ നൽകി വരുന്നവരെ വ്യാജവൈദ്യരെന്ന് മുദ്രകുത്തുന്നത് തെറ്റായ പ്രവണതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ പ്രമുഖരുമായി സംവദിക്കുകയായിരുന്നു മുഖ്യമന്ത്രി. നാലുവർഷം കോളേജ് വിദ്യാഭ്യാസം നേടുന്നതിലൂടെ ആയുർവേദത്തിലെ എല്ലാ കാര്യങ്ങളും പഠിച്ചെന്നുള്ളധാരണ തെറ്റാണ്, ആയുർവേദ ചികിത്സ നൽകുന്നവരിൽ പലരും കോളേജുകളിൽ പോയി ആധുനിക വിദ്യാഭ്യാസം നേടിയവരല്ല മറിച്ച് ആ അറിവ് അവർ […]