Posted inKERALA, LIFESTYLE

എന്റെ കവിത പിള്ളേര്‍ക്ക് പഠിക്കാനുള്ളതല്ല, സിലബസില്‍ നിന്ന് മാറ്റണം: ബാലചന്ദ്രന്‍ ചുള്ളിക്കാട്

തന്റെ കവിത പാഠ്യപദ്ധതിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട്. കലാസ്നേഹികളായ നാട്ടുകാര്‍ക്കു മുഴുവന്‍ വായിച്ചു രസിക്കാനോ വിദ്യാര്‍ഥിസമൂഹത്തിനു പഠിക്കാനോ അധ്യാപകസമൂഹത്തിനു പഠിപ്പിക്കാനോ ഗവേഷകര്‍ക്കു ഗവേഷണം നടത്താനോ വേണ്ടിയല്ല താന്‍ കവിത എഴുതുന്നതെന്നും തന്റെ കവിത ആവശ്യമില്ലാത്ത വിദ്യാര്‍ഥിസമൂഹത്തിന്റെ മേല്‍ അത് അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം പുറപ്പെടുവിച്ച കുറിപ്പില്‍ പറയുന്നു.തിങ്കളാഴ്ച സുഹൃത്തുക്കള്‍ക്കയച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്. ‘ഒരു അപേക്ഷ’എന്ന തലക്കെട്ടോടുകൂടിയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം; ‘പ്ലസ് വണ്‍ മലയാളം പരീക്ഷയുടെ പേപ്പര്‍ നോക്കുകയാണ്.‘സന്ദര്‍ശനം’ പാഠപുസ്തകത്തില്‍ […]

error: Content is protected !!
Exit mobile version