Posted inKERALA

അനുമതിയില്ലാതെ ക്ഷേത്രത്തില്‍ എഴുന്നള്ളിച്ചു: ‘ബാലുശ്ശേരി ഗജേന്ദ്രന്‍’ കസ്റ്റഡിയില്‍

കോഴിക്കോട്: അനുമതി നേടാതെ ആനയെ എഴുന്നള്ളിപ്പിച്ച സംഭവത്തില്‍ നടപടിയുമായി വനം വകുപ്പ്. ബാലുശ്ശേരി ഗജേന്ദ്രന്‍ എന്ന ആനയെ കസ്റ്റഡിയിലെടുത്തു.കോഴിക്കോട് ബാലുശ്ശേരി പൊന്നാരംതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിനാണ് അനുമതി കൂടാതെ ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിച്ചത്. ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.ബാലുശ്ശേരി ഗായത്രി വീട്ടില്‍ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ളതാണ് ഗജേന്ദ്രന്‍ എന്ന ആന. എലിഫന്റ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കസ്റ്റഡിയിലെടുത്ത ആനയെ സുരക്ഷിത സൂക്ഷിപ്പിനായി ഉടമയെ ഏല്‍പ്പിച്ചു. വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറുമെന്ന് എസിഎഫ് അറിയിച്ചു.

error: Content is protected !!
Exit mobile version