തൃശ്ശൂര്‍: അട്ടപ്പാടിയില്‍നിന്ന് പരിക്കുകളോടെ തൃശ്ശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ച കരടി ചത്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കരടി ചത്തത്. ആനയുടെ ചവിട്ടേറ്റ പരിക്കുകള്‍ തന്നെയാണ് കരടിയുടെ ശരീരത്തിലുള്ളതെന്ന് പുത്തൂര്‍ പാര്‍ക്ക് ഡയറകടര്‍ പറഞ്ഞു. അഞ്ചുവയസ്സിന് മുകളില്‍ പ്രായമുള്ള ആണ്‍ കരടിയുടെ അരയ്ക്ക് താഴെ തളര്‍ന്ന നിലയിലായിരുന്നു.നട്ടെല്ലിനും ഇടുപ്പെല്ലിനും കാലിലെ എല്ലുകള്‍ക്കും ഞരമ്പുകള്‍ക്കും സാരമായ പരിക്കുണ്ടായിരുന്നു. പിന്‍കാലുകളിലേയ്ക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. സുവോളജിക്കല്‍ പാര്‍ക്കിലെ മൃഗാശുപത്രിയില്‍ സംരക്ഷിച്ചിരുന്ന കരടി ഭക്ഷണവും മരുന്നു കഴിച്ചിരുന്നത് പ്രതീക്ഷയേകിയിരുന്നു.ആരോഗ്യസ്ഥിതി അല്പം പുരോഗമിച്ച ശേഷം എക്‌സറേ എടുത്ത് […]