ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിൽ ഇന്ധനടാങ്കിനു മുകളിൽ യുവതിയെ ഇരുത്തി ബൈക്കോടിച്ച യുവാവിന് ട്രാഫിക് പോലീസ് വക 53,500 രൂപ പിഴ. യുവാവിന് അഭിമുഖമായി ഇരുന്ന് ആലിംഗനം ചെയ്തുകൊണ്ടായിരുന്നു യുവതിയുടെ യാത്ര. ഇരുവരും ഹെൽമെറ്റും ധരിച്ചിരുന്നില്ല. എന്നാൽ യുവതിയുടെ കൈയിൽ ഒരു ഹെൽമെറ്റ് കാണാമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. ബൈക്കിന് പിന്നിലുണ്ടായിരുന്ന കാർ യാത്രക്കാരാണ് വീഡിയോ ചിത്രീകരിച്ചത്. നോയിഡ എക്സ്പ്രസ് വേയിലെ സിസിടിവി ക്യാമറകളിലും ഇവരുടെ ‘അഭ്യാസം’ പതിഞ്ഞിരുന്നു. എന്നാൽ ഇതിനു മുൻപുതന്നെ […]