Posted inKERALA

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല ബില്ല് പാസാക്കി, പ്രതിപക്ഷം എതിര്‍ത്തില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് വാതില്‍ തുറന്ന് സ്വകാര്യ സര്‍വ്വകലാശാല ബില്ല് നിയമസഭ പാസാക്കി. സര്‍ക്കാര്‍ നിയന്ത്രണം സര്‍വ്വകലാശാലകളില്‍ ഉറപ്പാക്കുമെന്നും ഇടതു സര്‍ക്കാരിന്റെ പുതുകാല്‍വയ്പ്പാണിതെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സ്വകാര്യ സര്‍വ്വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കച്ചവത്തിനിടയാക്കുമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. എങ്കിലും ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കേരളത്തെ പത്ത് വര്‍ഷം പുറകോട്ടടിച്ചെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

error: Content is protected !!
Exit mobile version