കൊച്ചി: വഖഫ് ബില്‍ പാസാക്കിയതിന് പിന്നാലെ മുനമ്പത്ത് 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നുമാണ് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. തുഷാര്‍ വെള്ളാപ്പള്ളി, ജിജി ജോസഫ്, ഷോണ്‍ ജോര്‍ജ് തുടങ്ങിയ ബിജെപിയുടെയും ബിഡിജെഎസിന്റേയും നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇത്.ഇരുസഭകളിലും വഖഫ് ബില്‍ പാസാക്കിയതിന് ശേഷം ജയ് വിളിച്ചും പടക്കം പൊട്ടിച്ചും വലിയ ആഘോഷമാണ് മുനമ്പത്തെ ജനങ്ങള്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു ആഹ്ലാദപ്രകടനം. ഇതിന് […]