Posted inWORLD

പാകിസ്ഥാനില്‍ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

ലാഹോര്‍: പാകിസ്ഥാനില്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് സാരമായ പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറു പേര്‍ ഭീകരരാണെന്ന് സൈന്യം അറിയിച്ചു. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ സൈനിക ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. സമീപത്തെ പള്ളി തകര്‍ന്നും നിരവധി പേര്‍ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു.

error: Content is protected !!
Exit mobile version