മദ്യപിച്ച് നടുറോഡില്‍ വാഹനം നിര്‍ത്തി മൂത്രമൊഴിച്ച യുവാവിനെതിരെ പൊലീസ് നടപടി. ഒരു തിരക്കേറിയ ട്രാഫിക് ജംഗ്ഷനില്‍ ഇയാള്‍ കാര്‍ നിര്‍ത്തി റോഡരികില്‍ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പൂനെയിലാണ് സംഭവം നടന്നത്. ആ സമയം അതുവഴി കടന്നുപോയ വാഹനങ്ങളിലെ യാത്രക്കാരാണ് യുവാവിന്റെ പ്രവൃത്തി വീഡിയോയില്‍ പകര്‍ത്തിയത്.യെരവാഡയിലെ ശാസ്ത്രിനഗര്‍ പ്രദേശത്ത് വഴിയാത്രക്കാരനായ ഒരാളാണ് സംഭവം ക്യാമറയില്‍ പകര്‍ത്തിയത്. ഒരു ട്രാഫിക് ജംഗ്ഷനില്‍ ബിഎംഡബ്ല്യു കാര്‍ റോഡിന്റെ നടുവിലായി നിര്‍ത്തിയിട്ടിരിക്കുന്നതും വാഹനത്തിന്റെ ഡോര്‍ അലക്ഷ്യമായി […]