ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ജയിലായ എച്ച്എംപി ഓക്വുഡില്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാന്‍ അനുമതി കിട്ടിയിരിക്കുകയാണ്. ഐസ്‌ലാന്‍ഡുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഇതുവരെ കാന്റീനില്‍നിന്ന് ലഭ്യമല്ലാതിരുന്ന പിസയും ഐസ്‌ക്രീമും എല്ലാം ഇനി മുതല്‍ തടവുകാര്‍ക്ക് ലഭ്യമാകും. സ്റ്റാഫര്‍ഡ്‌ഷെറിലെ ഫെതര്‍സ്‌റ്റോണിലാണ് ജയില്‍ സ്ഥിതിചെയ്യുന്നത്. കാറ്റഗറി സി ജയിലിലെ നല്ല പെരുമാറ്റത്തിലൂടെ കിട്ടുന്ന മോണോപൊളി രീതിയിലുള്ള പണം ഉപയോഗിച്ച് തടവുകാര്‍ക്ക് സാധനങ്ങള്‍ വാങ്ങാം. ഈ പദ്ധതിപ്രകാരം ആഴ്ചതോറും 25 പൗണ്ട്(2800 രൂപ) ജയില്‍പുള്ളികള്‍ക്ക് നേടാമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐസ്‌ലാന്‍ഡിലെ […]