Posted inNATIONAL

യാത്രക്കാരുമായി സഞ്ചരിക്കവേ പാതിവഴിയിൽ വാഹനം നിർത്തി നിസ്കരിച്ചു; കർണാടക ബസ്ഡ്രൈവർക്ക് സസ്പെൻഷൻ

ബെംഗളൂരു: കർണാടകയിൽ സർവ്വീസിനിടെ ബസ് നിർത്തിയിട്ട് നിസ്കരിച്ച ഡ്രൈവർക്ക് സസ്പൻഷൻ. ഹാവേരി -ഹുബ്ബള്ളി റൂട്ടിൽ സർവീസ് നടത്തുന്നതിനിടെയാണ് ജനങ്ങളുമായി സ‍ഞ്ചരിച്ച കർണാടക ആർടിസി ബസ് ഡ്രൈവർ എ ആർ മുല്ല വാഹനം നിർത്തിയിട്ട് നിസ്കരിച്ചത്. തുടർന്ന് ബസിലെ യാത്രക്കാരുടെ യാത്ര വൈകിപ്പിച്ചതായി ആരോപിച്ച് മുല്ല നിസ്കരിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് ഡ്യൂട്ടിക്കിടെ മതപരമായ കാര്യങ്ങൾ ചെയ്തത് കെഎസ്‌ആർടിസിക്ക് അവമതിപ്പുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി മുല്ലയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഗതാഗതമന്ത്രി രാമലിംഗറെഡ്ഡിയുടെ നിർദേശ പ്രകാരമാണ് നടപടി. […]

error: Content is protected !!
Exit mobile version