കാൻസറിന് കാരണമാകുന്ന അപൂർവ ജീൻ മ്യൂട്ടേഷൻ ഉള്ളൊരാൾ ദാനം ചെയ്ത ബീജമുപയോഗിച്ച് ഗർഭം ധരിച്ചതിൽ 10 കുട്ടികൾക്ക് കാൻസർ സ്ഥിരീകരിച്ചു. ദി ഗാർഡിയനാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ വ്യാപകമായി ബീജദാനം ചെയ്യുന്നതിന്റെ അപകടങ്ങളെ കുറിച്ച് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. ഈ വാർത്ത അതിന്റെ ആഘാതം ഇരട്ടിപ്പിച്ചിരിക്കുകയാണ്. 2008 -നും 2015 -നും ഇടയിൽ ഇയാളുടെ ബീജം ഉപയോഗിച്ച് ഡസൻ കണക്കിന് കുട്ടികളെയാണ് ഗർഭം ധരിച്ചിരിക്കുന്നത്. അതിനാൽ തന്നെ ജനിതകമായിട്ടുള്ള രോഗത്തെ കുറിച്ച് ആശങ്ക […]