കാലിഫോര്‍ണിയ: നാല് പതിറ്റാണ്ടോളം അന്വേഷണ ഉദ്യോഗസ്ഥരെ വലച്ച കാരെന് സ്റ്റിറ്റ് കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. കാലിഫോര്‍ണിയയിലെ സണ്ണിവെയ്ല്‍ സ്വദേശിയായ 15 വയസ്സുള്ള കാരെന് 1982-ലാണ് കൊലപ്പെടുന്നത്. സെപ്തംബര്‍ രണ്ടിന് വൈകുന്നേരം ആണ്‍സുഹൃത്തിനൊപ്പം സമയം ചെലവഴിച്ച് വീട്ടിലേക്ക് തിരിച്ച കാരനെ പിന്നീട് കൊലപ്പെട്ട നിലയിലാണ് കണ്ടെത്തുന്നത്. അതിക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കാരെനെ പ്രതി കുത്തിക്കൊല്ലുകയായിരുന്നു. 59 തവണയാണ് കാരനു കുത്തേറ്റത്. കാരന്റെ മരണവുമായി ബന്ധപ്പെട്ട് അക്കാലത്ത് സംശയത്തിന്റെ പേരില്‍ ഒട്ടേറെപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും […]