മനുഷ്യര്‍ക്ക് മനുഷ്യരോട് മാത്രമല്ല, സഹജീവികളോടും സ്‌നേഹം തോന്നാം. പ്രത്യേകിച്ചും വീട്ടില്‍ ഒരു കുടുംബാഗത്തെ പോലെ വളര്‍ത്തുന്ന മൃഗങ്ങളോട്. ഏറ്റവും വേണ്ടപ്പെട്ടവര്‍ മരിക്കുമ്പോള്‍ ഉണ്ടാകുന്ന സങ്കടം വളര്‍ത്തുമൃഗങ്ങളുടെ മരണത്തിലും നമ്മുക്ക് അനുഭവപ്പെടും. അത് നമ്മള്‍ അവയുമായി ഏത്രമാത്രം അടുത്തു പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. അത്തരമൊരു ആത്മബന്ധത്തിന്റെ വാര്‍ത്തയാണ് യുപിയില്‍ നിന്നും പുറത്ത് വരുന്നത്. തന്റെ വളര്‍ത്തുപൂച്ച മരിച്ച സങ്കടം സഹിക്കവയ്യാതെ യുപിയിലെ അമ്രോഹ ജില്ലയിലെ ഹസന്‍പൂര്‍ സ്വദേശിനിയായ 32 -കാരിയായ പൂജ എന്ന യുവതി ജീവനൊടുക്കി.കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിയുടെ […]