ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.ആര്. ഗവായ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്നയാണ് മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ബി.ആര്. ഗവായിയെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കാൻ കേന്ദ്രസർക്കാരിനോട് ശുപാർശചെയ്തത്. സുപ്രീംകോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ബി.ആര്. ഗവായ് മെയ് 14-ന് സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന മെയ് 13-നാണ് വിരമിക്കുന്നത്. 1960 നവംബര്‍ 24-ന് അമരവാതിയിലാണ് ഭൂഷണ് രാമകൃഷ്ണ ഗവായ് എന്ന ബി.ആര്. ഗവായിയുടെ ജനനം. 1985 […]