എടത്വാ: ആലപ്പുഴ തലവടിയിൽ കോളറ സ്ഥിരീകരിച്ചു. തലവടി സ്വദേശി പുത്തൻപറമ്പിൽ പി.ജി. രഘു(48)വിനാണ് കോളറ സ്ഥിരീകരിച്ചത്. നിലവിൽ തിരുവല്ലയിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വിവിധ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറിളക്കവുമുണ്ടായിരുന്നു. സംശയത്തെത്തുടർന്നാണ് രക്തം പരിശോധിച്ചതോടെയാണ് കോളറ സ്ഥിരീകരിച്ചത്. കോളറ ബാധിതനായ രോഗി ഗുരുതരാവസ്ഥയിലാണെന്നാണ് ലഭ്യമാകുന്ന വിവരം. കോളറ ഉറപ്പായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സമീപവാസികളുടെ കിണറിൽനിന്നും മറ്റു ജല സ്രോതസ്സുകളിൽനിന്നും വെള്ളത്തിന്റെ സാംപിളുകൾ പരിശോധനയ്ക്കായി നേരത്തെ ശേഖരിച്ചിരുന്നു. ബാക്ടീരിയ […]