സ്‌നിക്കേഴ്‌സ് തീമുള്ള ഒരു ശവപ്പെട്ടിയില്‍ തന്നെ സംസ്‌കരിക്കണമെന്ന ബ്രിട്ടീഷ് പൗരന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് കുടുംബാംഗങ്ങള്‍. കെയര്‍ അസിസ്റ്റന്റായ പോള്‍ ബ്രൂം എന്ന വ്യക്തിയുടെ ആഗ്രഹമാണ് കുടുംബാംഗങ്ങള്‍ സാധിച്ചു നല്‍കിയത്.വര്‍ഷങ്ങളായി സ്‌നിക്കേഴ്‌സ് ചോക്ലേറ്റ് ബാറിനോട് സാമ്യമുള്ള ഒരു ശവപ്പെട്ടിയില്‍ തന്റെ മരണശേഷം തന്നെ സംസ്‌കരിക്കണമെന്ന് ഇദ്ദേഹം തമാശയായി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറയുമായിരുന്നു. ആദ്യമൊക്കെ എല്ലാവരും അത് തമാശയായാണ് കരുതിയിരുന്നതെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹം അത് തന്റെ വില്‍പത്രത്തില്‍ ഒരു ഔദ്യോഗിക അഭ്യര്‍ത്ഥനയായി നല്‍കിയിട്ടുണ്ടെന്ന് അവര്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ് […]