വിവാഹ ഫോട്ടോഷൂട്ടിനിടെ കളര്‍ ബോംബ് പൊട്ടിത്തെറിച്ച് നവവധുവിന് സാരമായ പരിക്ക്. ഫോട്ടോഷൂട്ടില്‍ പശ്ചാത്തലത്തില്‍ പൊട്ടിത്തെറിക്കേണ്ട കളര്‍ബോംബ്, ദമ്പതികളുടെ അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. വരന്‍ വധുവിനെ എടുത്തുയര്‍ത്തിയപ്പോഴാണ് കളര്‍ ബോംബ് പൊട്ടിത്തെറിച്ചത്. യുവതിയുടെ പിന്‍ഭാഗത്ത് സാരമായ പരിക്കേറ്റു.കാനഡയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജരായ വിക്കിയും പിയയുമാണ് ബെംഗളൂരുവില്‍വെച്ച് വിവാഹിതരായത്. വിവാഹത്തിന് ശേഷം നടന്ന ഫോട്ടോഷൂട്ടിനിടെയായിരുന്നു അനിഷ്ടസംഭവം. യുവതിയുടെ പിന്‍ഭാഗത്ത് പൊള്ളലേല്‍ക്കുകയും മുടിയുടെ ഭാഗം കരിഞ്ഞുപോവുകയുംചെയ്തു. വധുവിനെ വരന്‍ പൊക്കിയെടുത്ത് ചുംബിക്കാനൊരുങ്ങുമ്പോഴായിരുന്നു സ്ഥാനംതെറ്റിയെത്തിയ കളര്‍ ബോംബ് യുവതിയുടെ ശരീരത്തില്‍ പതിച്ചത്. തുടര്‍ന്ന് യുവതി […]